KeralaLatest NewsNews

കണ്ണൂര്‍ ജയിലില്‍ കൊടും ക്രിമിനലുകളായ റിമാന്‍ഡ് പ്രതികള്‍ ചട്ടംലംഘിച്ച്‌ പുറത്ത് പോയത് വിവാദത്തിലേക്ക്

കണ്ണൂര്‍ : കണ്ണൂര്‍ ജയിലില്‍ സിപിഎം നേതൃത്വത്തിന്റെ പുറത്തുനിന്നുള്ള ഇടപെടല്‍ ശക്തമാണെന്ന വിവാദം രൂക്ഷമാകുന്നു., ജില്ലാവോളിബോള്‍ മത്സരത്തിന് കൊലപാതകകേസില്‍ പ്രതികളായവര്‍ ഉള്‍പ്പെടെയുള്ള ജയിലംഗങ്ങള്‍ പുറത്തുപോയി പങ്കെടുത്തത് വിവാദമാകുന്നു. കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതിയായ വിക്രമന്‍ കണ്ണൂരില്‍ പത്രപ്രവര്‍ത്തകര്‍ ആഥിത്യമരുളുന്ന ജേണലിസ്റ്റ് വോളിയോടനുബന്ധിച്ചുള്ള പ്രദര്‍ശനമത്സരത്തില്‍ നയിച്ച ജയില്‍ ടീമില്‍ പങ്കെടുത്തു.

സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കം പ്രതിപട്ടികയിലുള്ള കതിരൂര്‍ മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമൻ പി ജയരാജന്റെ ഡ്രൈവര്‍കൂടിയായിരുന്നു. ജയിലിനു പുറത്തുള്ള ടീമുകള്‍ ജയിലില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാറുണ്ടെങ്കിലും റിമാന്‍ഡ് പ്രതികള്‍ അടങ്ങിയ ജയില്‍ ടീം പുറത്തുപോകുന്നത് ചട്ടലംഘനമാണ്. ഉന്നതസമ്മര്‍ദത്തെത്തുടര്‍ന്നുള്ള പ്രത്യേക അനുമതിയോടെയാണ് ജയില്‍ ഡി.ജി.പി ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം.

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ. ചുമത്തിയതിനാലാണ് വിക്രമന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത്. സംഭവം സോഷ്യൽമീഡിയയിൽ വിവാദമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button