Latest NewsNewsInternational

കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം ; ആദ്യമായി ശിക്ഷ നടപ്പിലാക്കി കോടതി

ലാഹോർ: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചയാൾക്ക് ആദ്യമായി ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി. ഏഴു വർഷത്തെ കഠിന തടവാണ് പ്രതിക്ക് വിധിച്ചത്. ഇയാൾ യൂറോപ്പിലും അമേരിക്കയിലും തുടങ്ങി ആഗോളതലത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. സദാത് അമിൻ എന്നയാൾക്കാണ് ലാഹോർ കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ മാർച്ചിലാണ് കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമത്തെ ഒരു കുറ്റമായി പാകിസ്ഥാൻ പ്രഖ്യാപിച്ചത്. സെനറ്റിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ബിൽ അവതരിപ്പിക്കുകയും അത് പാസാക്കുകയും ചെയ്തിരുന്നു. പരിഷ്കരിച്ച നിയമപ്രകാരം പ്രായപൂർത്തിയാകാത്തവരെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയാൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കും.

ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) പ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ നോർവീജിയൻ എംബസി നൽകിയ പരാതിയിലാണ് അമീനെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ 650,000 ത്തിലധികം അശ്ളീല ചിത്രങ്ങളും വീഡിയോകളും ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തു. പാകിസ്ഥാനിലെ ലാഹോർ കോടതി 1.2 ലക്ഷം രൂപ (10,000 ഡോളർ) പിഴയും അമീന് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button