ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് യുവാവ്. ഭാര്യയുടെ അറുത്ത തല കൈയ്യില്‍ പിടിച്ച് തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ഭീകര ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. മിര്‍ ഷാംഗ് എന്നയാളാണ് തന്റെ ഭാര്യയുടെ തലയറുത്ത് കൈയ്യില്‍ പിടിച്ച് തെരുവിലൂടെ നടന്നത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
31 കാരനായ പ്രതി ഭാര്യയുടെ തലയുമായി തെരുവിലൂടെ നടക്കുന്നത് സിസി ടിവി ക്യാമറയിലാണ് പതിഞ്ഞത്. ഇയാള്‍ ഭാര്യയുടെ തല പ്രദേശത്തുള്ള വേസ്റ്റ് കൂനയില്‍ കൊണ്ടെ കളയുകയാണ് ചെയ്തത്.
ചൈനയില്‍ കാംഗിള്‍ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ക്ലീനിംഗ് തൊഴിലാളിയാണ് ആദ്യം ഇത് കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 28കാരിയുടെ തല ഇല്ലാത്ത മൃതദേഹം ഫ്ലാറ്റിനുള്ളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.
ഹെബൈ പ്രവിശ്യയില്‍ നിന്നും എത്തിയവരാണ് ദമ്പതികള്‍. ഭാര്യയുടെ തല കൈയ്യില്‍ പിടിച്ചുകൊണ്ട് പോകുമ്പോള്‍ മറ്റൊരാളും പ്രതിക്കൊപ്പമുണ്ട്. ഇതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞെട്ടിക്കുന്ന സംഭവം ഇതല്ല, പ്രതിയുടെ കൈയ്യില്‍ യുവതിയുടെ അറുത്ത തല ഇരുന്നിട്ടും ഇതാരും ശ്രദ്ധിക്കുന്നില്ലെന്നതാണ്.
Post Your Comments