ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നുമുള്ള വിമർശനവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണം. സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്ഥാനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുതെന്നായിരുന്നു ഗംഭീറിന്റെ വിമർശനം.
Read Also: തനിക്കുണ്ടായത് കത്വ പെണ്‍കുട്ടി നേരിട്ടതിന് സമാനമായ അനുഭവങ്ങൾ: ഹസിന്‍ ജഹാന്‍
അടുത്തിടെയായി നമ്മള്‍ പാകിസ്ഥാനുമായി രമ്യതാ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തിരുന്നു. എന്നാല്‍ ഒരു തീരുമാനത്തിലുമെത്താന്‍ കഴിഞ്ഞിട്ടില്ല. ഓരോ രാജ്യത്തിനും അതിന്റേതായ പ്രാധാന്യവും ക്ഷമതയുമുണ്ട്. ആദ്യം നമ്മള്‍ സംസാരിച്ചുനോക്കും. ശരിയായില്ലെങ്കില്‍ നമ്മള്‍ പ്രവര്‍ത്തിക്കുക തന്നെ വേണമെന്നും ഗംഭീർ പറയുകയുണ്ടായി. അതിര്‍ത്തിയില്‍ വെടിനിര്‍ത്തൽ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments