യുഎഇ: വര്‍ഷങ്ങളോളം കമ്പനിക്കായി അധ്വാനിച്ച ഇന്ത്യന്‍ ജീവനക്കാരന് അറബി നല്കിയ സര്‍പ്രൈസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. 17 വര്‍ഷം കമ്പനിക്കായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരന്റെ മകളുടെ വിവാഹ ചിലവ് മുഴുവന്‍ അറബിയുടെ കമ്പനിയാണ് വഹിച്ചത്. ഇതിലും വലിയൊരു സ്നേഹ സമ്മാനം ജീനക്കാരന് അറബി നല്‍കാനില്ലെന്നാണ് ഏവരും പറയുന്നത്.
എമിറാത്തി വ്യവസായിയും അല്‍ ഷാദ പ്രൊജക്റ്റിന്റെയും കല്‍ബയിലെ ബെന്റ് അല്‍ നൊഹീതാ റസ്റ്ററന്റിന്റെയും ഉടമയുമായ ഹുസൈന് ഇസാ അല്‍ ഡര്മാക്കിയാണ് ജീവനക്കാരനെ അത്ഭുതപ്പെടുത്തിയത്.
ജീവനക്കാരന്റെ ആത്മാര്‍ത്ഥതയും എളിമയുമാണ് ഇത്തരം ഒറു നീക്കത്തിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അല്‍ ഡര്‍മാക്കി പറഞ്ഞു. അദ്ദേഹത്തെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യണമെന്ന് മനസില്‍ കരുതിയിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന്റെ ചെലവ് മുഴുവന്‍ വഹിക്കാന്‍ തീരുമാനിച്ചത്- അല്‍ ഡര്‍മാക്കി പറഞ്ഞു.
also read: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ വന്‍ ഓഫറില്‍ ഷോപ്പിംഗ് നടത്താം
സായിദ് വര്‍ഷമായി ആഘോഷിക്കുന്ന ഈ അവസരത്തില്‍ സായിദിന്റെ മക്കളെന്ന നിലയില്‍ നമ്മള് അദ്ദേഹത്തിന്റെ പാരമ്പര്യവും മനുഷ്യത്വപരവുമായ പ്രവൃത്തികള്‍ തുടരണ്ടേത് ആവശ്യമാണ്. സമൂഹത്തില്‍ ആളുകളെ സഹായിക്കാന്‍ സാധിക്കുന്നുവോ അത് ചെയ്യുക. പ്രത്യേകിച്ച് നമുക്ക് നല്ലത് ചെയ്തവര്‍ക്ക് വേണ്ടി- അല്‍ ഡര്‍മാക്കി പറഞ്ഞു.
Post Your Comments