
നെന്മാറ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ദന്പതികൾ മരിച്ചു. മംഗലം-ഗോവിന്ദാപുരം പാതയിൽ കുന്പളക്കോട് പാലത്തിനു സമീപം പുലർച്ചെ 7.15നുണ്ടായ അപകടത്തിൽ തൃശൂർ കുട്ടനെല്ലൂർ തെക്കെത്തറ രാമകൃഷ്ണന്റെ മകൻ മണികണ്ഠൻ(31), ഭാര്യ മല്ലിക (24) എന്നിവരാണ് മരിച്ചത്. തൃശൂരിൽനിന്ന് കൊല്ലങ്കോടുള്ള പെരിങ്ങോട്ടുകാവ് അന്പലത്തിലേക്കു ഇവർ പോകുന്നതിനിടെ തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തുവന്ന കാറിൽ ഇടിക്കുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ കാറിൽനിന്ന് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ദന്പതികളെ നെന്മാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും മല്ലിക മരിച്ചിരുന്നു. തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയാണ് മണികണ്ഠന് മരിച്ചത്.
Also read ;സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസിക്ക് ദാരുണാന്ത്യം
Post Your Comments