മുംബൈ: ഒന്നര സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ സ്പ്രിംഗ് 7 വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങി. കളിപ്പാട്ട തോക്കിൽ നിന്നാണ് സ്റ്റീൽ സ്പ്രിംഗ് കുട്ടിയുടെ ശ്വാസകോശത്തിൽ എത്തിയത്. മുംബൈയിലെ ഭിവണ്ടിയിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളിക്കുന്നതിനിടെ സ്പ്രിംഗ് വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടി അസ്വസ്ഥത കാണിക്കാൻ തുടങ്ങി. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം 1.5 സെന്റീമീറ്റർ നീളമുള്ള സ്റ്റീൽ സ്പ്രിംഗ് കുട്ടിയുടെ ശ്വാസകോശങ്ങളിൽ കുടുങ്ങിയതായി ഡോക്ടർമാർ കണ്ടെത്തി.തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കുട്ടിയെ ഭീവണ്ടിയിലെ ആശുപത്രിയിൽ നിന്നും താനെയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
താനെയിലെ ഡോക്ടർമാർ ശ്വാസകോശത്തിൽ സ്റ്റീൽ സ്പ്രിംഗ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. കുട്ടിക്ക് പ്രായം വളരെ കുറവായതിനാൽ സ്പ്രിംഗ് നീക്കം ചെയ്യുന്നതിനായി ഓപ്പറേഷൻ ഒഴിവാക്കി ബയോസ്കോപ്പിക്കു വിധേയമാക്കി. സ്പ്രിംഗ് വിജയകരമായി നീക്കം ചെയ്തെങ്കിലും കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. എന്നാൽ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
Post Your Comments