ഇനി വാട്‌സ്ആപ്പ് ഉപയോഗിക്കാൻ പ്രായം 16 കഴിഞ്ഞിരിക്കണം. വാട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് യൂറോപ്യന്‍ യൂണിയനില്‍ വാട്‌സ്‌ആപ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്ന് അറിയിച്ചു. യൂറോപ്പില്‍ലാകും ഈ നിയമം നിലവിൽ വരുക. എന്നാൽ ആപ്പ് ഉപയോഗിക്കുന്ന ആളുടെ പ്രായം എങ്ങനെ കണക്കാക്കുമെന്ന് വ്യക്തമല്ല.
also read: ഉപയോക്താക്കള്‍ക്കായി രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്
യൂറോപ്യന്‍ യൂണിയനില്‍ അടുത്തമാസം മുതല്‍ പുതിയ വിവര സുരക്ഷാ നിയന്ത്രണ പോളിസി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വാട്‌സ്‌ആപ്പ് പ്രായപരിധി ഉയര്‍ത്തിയത്. യൂറോപ്യന്‍ യൂണിയനില്‍ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പ്രാബല്യത്തില്‍ വരുന്നത് മേയ് 25നാണ്. ഉപയോക്താവിന് സ്വകാര്യ വിവരങ്ങള്‍ മായിച്ചുകളയാനും അവകാശമുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments