Latest NewsIndiaNews

മന്ത്രിക്ക് ജയിലിനുള്ളില്‍ നിന്നും അഭിനന്ദനവുമായി തടവുപുള്ളിയുടെ ഫോണ്‍: പിന്നീട് സംഭവിച്ചത്

പട്യാല: മന്ത്രിക്ക് ജയിലിനുള്ളില്‍ നിന്നും അഭിനന്ദനവുമായി തടവുപുള്ളിയുടെ ഫോണ്‍.പഞ്ചാബ് ജയില്‍ മന്ത്രിയായി കഴിഞ്ഞയാഴ്ച ചുമതലയേറ്റ സുഖ്ജിന്ദര്‍ സിംഗ് റന്ദ്വാഹ തനിക്കു വന്ന അഭിനന്ദന ഫോണ്‍സന്ദേശം കേട്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഇതോടെ ജയിലിനുള്ളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പായ മന്ത്രിയാകട്ടെ സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ബുധനാഴ്ച മിന്നല്‍ പരിശോധനയും നടത്തി.

പട്യാലയിലെ സെന്‍ട്രല്‍ ജയിലില്‍ മന്ത്രി നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ജയിലുകളില്‍ മൊബൈല്‍ ജാമ്മറുകള്‍ സ്ഥാപിക്കന്‍ നടപടി സ്വീകരിക്കും. കേന്ദ്രസര്‍ക്കാര്‍ 4ജി ജാമ്മര്‍ സ്ഥാപിക്കുമ്പോള്‍ ഇവിടെ 5ജി സാങ്കേതികവിദ്യ വന്നുകഴിയും.

അതുകൊണ്ട് 5ജി ജാമ്മര്‍ മുന്‍കൂര്‍ സ്ഥാപിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്നെ വിളിച്ച തടവുകാരനെ അറിയാമെന്നും മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി പക്ഷേ അതാരാണെന്ന് അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഈമാസം 21നാണ് താന്‍ മന്ത്രിയായി ചുമതലയേറ്റത്. ആ സമയത്ത് ഏതു വകുപ്പാണ് ലഭിക്കുന്നതെന്ന് തനിക്ക് അറിവില്ലായിരുന്നു. പിറ്റേന്നാണ് ജയില്‍പുള്ളിയുടെ ഫോണ്‍ സന്ദേശം ലഭിച്ചതെന്നും അയാള്‍ എന്തിനാണ് വിളിച്ചതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button