ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി നെഹ്റുവിന്‍റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദയുടെ ചിത്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ സംഗതിയാണിത്. വിക്കിപ്പീഡിയ പേജില്‍ നെഹ്റുവിന്‍റെ പേരിനൊപ്പം മോദിയുടെ ചിത്രമാണ് കാണുന്നത്. ഇത് ഏങ്ങനെ സംഭവിച്ചുവെന്ന് പല ഭാഗത്തു നിന്നും ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വൈകാതെ വിശദികരണം ലഭിച്ചു.
When we search “India first PM” on Google, Narendra Modi image appears. Why?
— I_am (@thenagawalrus) April 25, 2018
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്‍റെ സ്ക്രീന്‍ ഷോട്ട് ആരോ എടുക്കുകയും പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് കൂടുതല്‍ ആളുകള്‍ അനുകരിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് ചിലര്‍ ഗൂഗിളിന് ടാഗ് ചെയ്യുകയും ചെയ്തു. ഇതാണ് നെഹ്റുവിന്‍റെ ചിത്രത്തിനു പരകം മോദിയുടെ ചിത്രം വിക്കിപീഡിയയില്‍ വരാന്‍ കാരണമായതെന്നാണ് വിശദീകരണം. ഗൂഗിളില്‍ വന്ന ഈ അബദ്ധം നൂറുകണക്കിന് ആളുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments