ദുബായ്: ചെക്ക് ഇന്‍ ചെയ്യുന്നതില്‍ നിര്‍ണായക തീരുമാനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സാധാരണ രീതികളില്‍ വിമാനത്തിന്റെ സമയത്തിന് രണ്ട് ദിവസം മുമ്പ് എയര്‍പോട്ടിലെത്തി വേണം ചെക്ക് ഇന്‍ ചെയ്യാന്‍. എന്നാല്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഈ രീതിയിലൊരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ്. എമിറേറ്റ്സില്‍ യാത്രചെയ്യുന്നവര്‍ക്ക് വീട്ടില്‍നിന്ന് ചെക്ക് ഇന്‍ ചെയ്യാനുള്ള സൗകര്യമൊരുങ്ങി.
ദുബായില്‍നിന്നുള്ള എമിറേറ്റ്സ് യാത്രക്കാര്‍ക്കാണ് ‘ഹോം ചെക്ക് ഇന്‍’ എന്ന പുതിയസേവനം ലഭ്യമാവുക. ഈ പുതിയ സേവനം അനുസരിച്ച് യാത്രക്കാരന് വീട്ടില്‍നിന്നോ ഓഫീസില്‍നിന്നോ ഓണ്‍ലൈന്‍ വഴി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. കൂടാതെ യാത്രക്കാരന്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി എമിറേറ്റ്സിന്റെ ചെക്ക് ഇന്‍ ഏജന്റ് ലഗേജുകള്‍ കൊണ്ടുപോകും. എന്നാല്‍ ഇതിനി പ്രത്യേകം ചാര്‍ജ് ഈടാക്കുമെന്ന് മാത്രം.
ബാഗുകള്‍ തൂക്കി നോക്കി ടാഗ് ചെയ്ത ശേഷമാണ് ലഗേജ് എടുക്കുക. ഏജന്റുതന്നെ യാത്രക്കാരന് ബോര്‍ഡിങ് പാസ്സും നല്‍കും. പരമാവധി ഏഴു ബാഗുകളുള്ള ഒരു ട്രിപ്പിന് 350 ദിര്‍ഹമാണ് നിരക്ക്. പിന്നീട് ഓരോ അധികലഗേജിനും 35 ദിര്‍ഹംവീതം കൂടുതല്‍ നല്‍കേണ്ടിവരും. എമിറേറ്റ്സിന്റെ മുഴുവന്‍ സര്‍വീസുകളിലും ഏതുക്ലാസ്സിലും യാത്ര ചെയ്യുന്നവര്‍ക്കും ഈ സേവനം ഉപയോഗിക്കാം.
യാത്രക്കാര്‍ക്ക് പിന്നീട് നേരിട്ട് എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയാല്‍മതി. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുന്‍പ് വരെ ഈ സേവനം ലഭ്യമാക്കാം. ഈ സേവനം ഉപയോഗിച്ചാല്‍ രണ്ടു മണിക്കൂര്‍ മുന്‍പ് എയര്‍പ്പോര്‍ട്ടിലെത്തേണ്ട ആവശ്യവുമില്ല.
Post Your Comments