Latest NewsKeralaNews

പിണറായില്‍ കൂട്ടക്കൊല നടത്തിയ സൗമ്യ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമെന്ന് പ്രചാരണം : സിപിഎം പരാതി നല്‍കി

കണ്ണൂര്‍: അവിഹിത ബന്ധങ്ങള്‍ തുടരുന്നതിന് മക്കളേയും സ്വന്തം മാതാപിതാക്കളേയും വകവരുത്തിയ പിണറായിയിലെ സൗമ്യ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ സിപിഎം പരാതി നല്‍കി. യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിനെതിരെയാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി കടക്കാത്ത് രാജന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.

കളവായ വാര്‍ത്ത പ്രസിദ്ധീകരിച്ച്‌ സമൂഹത്തില്‍ കലാപം സൃഷ്ടിക്കണമെന്ന ഗൂഢ ഉദ്ദേശത്തോടെയാണ് ലസിത പാലക്കല്‍ ഫെയ്‌സ്ബുക്ക് കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സി.പി.എം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിലൂടെ വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച്‌ സി.പി.എം പിണറായി ലോക്കല്‍ കമ്മറ്റിയെ പൊതുസമൂഹത്തില്‍ താഴ്ത്തിക്കെട്ടുന്നതിനും ഇവര്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button