ന്യൂഡല്‍ഹി: ജസ്റ്റിസ് കെഎം ജോസഫിനെ ജഡ്ജിയായി നിയമന ശുപാര്‍ശ ഫയല്‍ കേന്ദ്രം മടക്കി. പുന:പരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് ഫയല്‍ കൈമാറി. ജോസഫിനേക്കാള്‍ മികച്ചവരെ പരിഗണിച്ചില്ലെന്നും കേരളത്തിന് അമിത പ്രധാന്യം നല്‍കേണ്ടതില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.
മൂന്ന് മാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളിജീയം നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ഈ നിയമനത്തിലൂടെ സുപ്രീം കോടതിയില്‍ നേരിട്ട് നിയമിതയാകുന്ന ആദ്യ വനിതാ അഭിഭാഷകയായി ഇന്ദു മല്‍ഹോത്ര മാറി. അതേസമയം,സീനിയോറിറ്റി കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കെ.എം.ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്നത്.
Post Your Comments