Latest NewsNewsIndiaUncategorized

കത്വ പീഡനം; പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമായിരുന്നു കത്വ പീഡനം. ഇതിനെതിരെ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കത്വ പീഡനത്തിലെ പ്രതികളെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. പീഡനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമെന്നാണ് കൗണ്‍സിലിന്റെ വാദം.

തന്നെയുമല്ല ഇരയുടെ അഭിഭാഷകയേയോ പൊലീസിനേയോ അഭിഭാഷകര്‍ തടഞ്ഞിട്ടില്ലെന്നും സുപ്രീംകോടതില്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധി വ്യക്തമാക്കി. അതേസമയം കേസിന്റെ വിചാരണ ഈമാസം 28ന് നടക്കും. കേസിന്റെ വിചാരണ ചണ്ഡീഗഢിലേക്ക് മാറ്റണമെന്ന ബാലികയുടെ പിതാവിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനാലാണ്.

കത്വപീഡനക്കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷകയെ മറ്റ് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തുകയും. തടയുകയും ചെയ്തിരുന്നു. ഇത് മനസിലാക്കിയ കോടതി അത്തരം പ്രവണത പ്രഫഷണല്‍ എത്തിക്സിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പം ജമ്മു കശ്മീര്‍ ഹൈക്കോടതി അസോസിയേഷനും കഠ്വ ബാര്‍ അസോസിയേഷനും അടക്കം നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

 

shortlink

Post Your Comments


Back to top button