കൊച്ചി: വിഴിഞ്ഞത്ത് കോടികള്‍ ചെലവിട്ട് ഏറ്റെടുത്ത സ്ഥലം സര്‍ക്കാരിന് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമോയെന്ന സംശയവുമായി ജുഡീഷ്യല്‍ കമ്മീഷൻ. ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമി വായ്പക്കായി പണയപ്പെടുത്താന്‍ അദാനി ഗ്രൂപ്പിന് അനുവാദം നല്കുന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായർ ചോദ്യം ഉന്നയിക്കുകയുണ്ടായി.
Read Also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; വാക് ഇന്‍ ഇന്റര്‍വ്യു
തുറമുഖ നിര്‍മാണത്തിന് 5000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ സ്ഥലം ഈടുനല്‍കി ബാങ്കില്‍നിന്ന് പണമെടുക്കാനും അനുവദിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 33 ശതമാനം തുക കമ്പനി മുടക്കേണ്ടി വരുമ്പോഴും പദ്ധതി തുക ഉയര്‍ത്തിക്കാട്ടി ഇതും വായ്പയായി വാങ്ങിയെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത്രയും ഭീമമായ തുക മുടക്കിയിട്ടും കമ്ബനിക്കാര്‍ വരുത്തിവെക്കുന്ന ബാധ്യതകള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരുമോ എന്നും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
Post Your Comments