ന്യൂഡല്‍ഹി: രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ നിന്നും. യുജി.സിയാണ് രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ടത്. ഇതില്‍ എട്ടെണ്ണം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്.
കേരളത്തില്‍ കിഷനാട്ടം എന്ന സ്ഥലത്തെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയും പട്ടികയിലുണ്ട്. കേരളത്തിലെ ഈ ഒരു സര്‍വകലാശാലയെ കുറിച്ച് ആര്‍ക്കും പൊതുവേ അറിയില്ലെങ്കിലും അത്തരത്തിലൊരു വ്യാജനുണ്ടെന്നാണ് യുജിസിയുടെ മുന്നിറിയിപ്പ്.
പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു സ്ഥാപനങ്ങള്‍:
മൈഥിലി വിശ്വവിദ്യാലയ (ബിഹാര്‍), കൊമേഴ്‌സല്‍ യൂണിവേഴ്‌സിറ്റി, യൂണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, വൊക്കേഷനല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍-സെന്‍ട്രിക് ജുഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, ആധ്യാത്മിക് വിശ്വവിദ്യാലയ, വാരണാസിയ സംസ്‌കൃത വിശ്വവിദ്യാലയ (ഡല്‍ഹി), ബദഗനവി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റി (കര്‍ണാടക), രാജാ അറബിക് യൂണിവേഴ്‌സിറ്റി നാഗ്പുര്‍ (മഹാരാഷ്ട്ര), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റ് മെഡിസിന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച് (ബംഗാള്‍), മഹിള ഗ്രാം വിദ്യാപീഠ്, ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി, ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയ, മഹാറാണ പ്രതാപ് ശിക്ഷാനികേതന്‍ വിശ്വവിദ്യാലയ, ഇന്ദ്രപ്രസ്ഥ ശിക്ഷക് പരിഷത് (ഉത്തര്‍പ്രദേശ്), നവഭാരത് ശിക്ഷാ പരിഷത്, നോര്‍ത്ത് ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി (ഒഡീഷ), ശ്രീബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ (പോണ്ടിച്ചേരി).
Post Your Comments