മണ്ഡല: ഗോത്ര വർഗ്ഗക്കാരെ രക്ഷിക്കാൻ പ്രധാനമന്ത്രിയുടെ പുതിയ നിർദ്ദേശം. മുള മുറിയ്ക്കുന്നതിൽ ഗോത്രവർഗക്കാർ ശിക്ഷ നേരിടേണ്ടി വരുന്നതിനാൽ സർക്കാർ അതിനെ പുല്ലിന്റെ ഗണത്തിൽപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഗോത്രവർഗ പ്രദേശമായ മണ്ഡലയിൽ ദേശീയ പഞ്ചായത്തീരാജ് ദിനത്തിൽ സംസാരിക്കുകവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കാര്യം വ്യക്തമാക്കിയത്.
മുളയുടെ ക്ഷാമം കാരണം സർക്കാർ ഇത് ഇറക്കുമതി ചെയുന്നുണ്ട് എന്നാൽ കർഷകർ അവരുടെ ഭൂമിയിൽ മുള വളർത്തിയാൽ അത് വരുമാനത്തിനുള്ള നല്ലൊരു മാർഗമായിരിക്കും. അത് അവരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോളതലത്തിൽ സസ്യങ്ങളെ തരംതിരിക്കുന്ന ശാസ്ത്രജ്ഞർ മുളയെ പുല്ലായാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിലെ വന നിയമത്തിൽ മരങ്ങളുടെ ഗാണത്തിലായിരുന്നു മുള.
Post Your Comments