KeralaLatest NewsNews

തൃശൂര്‍പ്പൂര വെടിക്കെട്ട്: തിരുവമ്പാടിക്കും പാറമേക്കാവിനും അനുമതി ലഭിച്ചില്ല

തൃശൂര്‍: തൃശൂര്‍പ്പൂര വെടിക്കെട്ട് അനശ്ചിതത്വത്തില്‍. പൂരത്തിന് വെടിക്കെട്ട് നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് തുങ്ങിയ വിഭാഗക്കാര്‍ക്ക് അതിനുള്ള അനുമതി ലഭിച്ചിട്ടില്ല. എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇതുവരെ അവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ല.

എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ക്ക് അനുമതി നല്‍കാത്തത് എന്ന് വ്യക്തമല്ലെന്ന് ഇരു വിഭാഗക്കാരും ആരോപിച്ചു. അതേസമയം പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ കഴിഞ്ഞ ദിവസം അമിട്ട് നിലത്തുവീണു പൊട്ടി ആറു പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ ദേവസ്വം സെക്രട്ടറിയോടു ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു.

വെടിക്കെട്ട് അവശിഷ്ടങ്ങളില്‍നിന്ന് അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകള്‍ കണ്ടെത്തിയതിലാണ് വിശദീകരണം തേടിയത്. ദേവസ്വം സെക്രട്ടറി വൈകിട്ട് അഞ്ചു മണിക്ക് ജില്ലാ കളക്ടര്‍ക്കു വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വെടിക്കെട്ടില്‍നിന്ന് അമിട്ട് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button