കണ്ണൂര്‍: പിണറായിയിലെ കൊലപാതകം വെളിച്ചം കാണുന്നത് നീണ്ട ആറ് വര്‍ഷത്തിന് ശേഷമാണ്. 2012 സെപ്തംബര്‍ ഒന്‍പതിന് പ്രതിയായ സൗമ്യയുടെ മകള്‍ കീര്‍ത്തനയുടേതും കൊലപാതകമായിരുന്നു എന്നാണ് സൗമ്യ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. തുടര്‍ന്ന് 2018 ജനുവരി 31ന് കീര്‍ത്തനയുടെ ചേച്ചി ഐശ്വര്യയുടെ മരണം പിന്നാലെ സ്വന്തം പിതാവിനെയും അമ്മയെയും സൗമ്യ വകവരുത്തി. മകളെ കൊലപ്പെടുത്തിയത് അമ്മയും യുവാവുമായുള്ള അവിഹിത ബന്ധം കണ്ടതിനാലാണെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ .
ദിവസങ്ങളുടെ ഇടവേളകളിലായിരുന്നു ഇത്. എല്ലാവരും മരിച്ചത് സമാന സാഹചര്യത്തില്‍ വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയുമായിരുന്നു രോഗ ലക്ഷണങ്ങള്‍. നേരത്തെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നും സൗമ്യ പൊലീസിനോട് സമ്മതിച്ചു. 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയുടെ കുറ്റസമ്മതം.എലിവിഷം നല്‍കിയാണ് കൊലപാതകം നടത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്.
മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യ കുറ്റസമ്മതം നടത്തി. സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 2012 സെപ്റ്റംബര്‍ 7 ന് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന,ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകള്‍ ഐശ്വര്യ ,മാര്‍ച്ച് 7 ന് അമ്മ കമല ഏപ്രില്‍ 13 ന് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.2012ന് ശേഷം ആറ് വര്‍ഷത്തെ ഇടവേള കൊണ്ടാകണം കീര്‍ത്തനയുടെ മരണത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.
എന്നാല്‍ ഈ ജനുവരിക്ക് ശേഷം തുടര്‍ച്ചയായ മരണങ്ങള്‍ നാട്ടുകാരില്‍ സംശയമുണര്‍ത്തി. സംശയം പൊലീസിനെ അറിയിച്ചു. മാതാപിതാക്കളുടെ മൃതശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് കൊടും കൊലപാതകത്തിന്‍റെ ആദ്യ തുമ്പ് പുറത്തുവരുന്നത്. ഇരുവരും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തി. ഇതോടെ ജനുവരിയില്‍ മരിച്ച ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുന്ന സൗമ്യക്ക് ചില വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് രഹസ്യമൊഴികള്‍ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് മാതാപിതാക്കളുമായി തര്‍ക്കമുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചു.
read also:പിണറായിയിലെ അരും കൊലകൾ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി സൗമ്യ: മറ്റു രണ്ടുപേർ കസ്റ്റഡിയിൽ
വിഷം അകത്ത് ചെന്ന് സമാന സാഹചര്യത്തില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സൗമ്യക്ക് കാര്യമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് മനസിലായതോടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകമെന്ന് അടിസ്ഥാന വിവരത്തിനപ്പുറം, എങ്ങനെ ഈ വിഷം സൗമ്യക്ക് ലഭിച്ചു. കൊലപാതകത്തില്‍ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ, എന്തിനു വേണ്ടിയാണ് സൗമ്യ ഈ ക്രൂരകൃത്യം നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
Post Your Comments