Latest NewsNewsGulf

വലിയ തുക ലാഭപ്പെടുത്തി പ്രസവാനുകൂല്യം നല്‍കി യുഎഇയിലെ ഈ ആശുപത്രി

യു.എ.ഇ: വലിയ തുക ലാഭപ്പെടുത്തി പ്രസവാനുകൂല്യം നല്‍കി യുഎഇയിലെ അജ്മാനിലെ ആശുപത്രി. സയ്യിദ് വര്‍ഷത്തിലാണ് സൗജന്യമായി ഡെലിവറി പാക്കേജുകള്‍ ആമിന ആശുപത്രി വാഗ്ദാനം ചെയ്യുന്നത്. നാല് അമ്മമാര്‍ക്കാണ് ആശുപത്രി ഈ റോയല്‍ സൗജന്യ പ്രസവാനുകൂല്യം നല്‍കുന്നത്. നാല് അമ്മമാരില്‍ രണ്ട് പേര്‍ എമിറാത്തികളും രണ്ട് പ്രവാസികളുമായിരിക്കും.

ഏപ്രില്‍ 27 ന് വെള്ളിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ വൈകിട്ട് 6:30 വരെ അജ്മാനിലെ റൂളേഴ്‌സ് കോര്‍ട്ടിന്റെ സമീപമുള്ള വേദിയില്‍ വെച്ചായിരിക്കും ഇതുസംബന്ധിച്ച പരിപാടികള്‍ നടക്കുക. പരിപാടിയില്‍ പങ്കെടുക്കാനായി വേദിയില്‍ പ്രവേശിക്കുന്നതിന് പ്രത്യേകിച്ച് ഫീസുകളൊന്നും തന്നെ ഈടാക്കുന്നില്ലെങ്കിലും മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ 500 ദിര്‍ഹം അടയ്‌ക്കേണ്ടതുണ്ട്. പരിപാടിയില്‍ മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന സിനിമകളും സര്‍വേകളും മത്സരങ്ങളും സംവാദങ്ങളും നടക്കും.

അജ്മാന്‍ ആശുപത്രിയില്‍ സുഖപ്രസവത്തിന് 4999 ദിര്‍ഹവും സിസേറിയന് 8999 ദിര്‍ഹവുമാണ് ചെലവ് വരുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഈ ചെലവുകളെല്ലാം സൗജന്യമായിരിക്കും. അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഡെലിവറി, ലേബര്‍ റൂം ചാര്‍ജ്, പാക്കേജ് ദിവസങ്ങളില്‍ മെഡിക്കല്‍ സപ്ലൈസ്, സ്‌പെഷ്യലൈസ് റൗണ്ടിങ്ങ് ഫീസ്, ഗര്‍ഭസ്ഥശിശു വിദഗ്ദ്ധന്‍ എന്നിവയും എല്ലാം തന്നെ സൗജന്യമായിരിക്കും.

മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ 500 ദിര്‍ഹം നല്‍കി ഈ പരിപാടിയില്‍ മത്സരാര്‍ത്ഥി ആയാല്‍ പിന്നീട് ആ ആശുപത്രിയില്‍ നിന്നും 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സ്വന്തമാക്കാന്‍ കഴിയും.ഗര്‍ഭിണികളുടെ ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍, തൊട്ടുപിന്നാലെ അമ്മയാകാനുള്ള തയാറെടുപ്പ് ഇതിനെ കുറിച്ചെല്ലാമുള്ള ബോധവല്‍ക്കരണം മത്സരത്തിനിടയ്ക്ക് നല്‍കുമെന്ന് എക്‌സ്-അജ്മാന്‍ സെന്ററിന്റെ തലവനായ ഷെഖാ നൌറ ബിന്‍ത് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നൂയിമി വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button