അബുദാബി•അബുദാബിയില്‍ തന്റെ കാമുകിയെ വേശ്യാവൃത്തിയിലേക്ക് നയിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് അഞ്ചുപേരെ കൊലപ്പെടുത്തി. ഒരു പുരുഷനും നാല് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് ഏഷ്യക്കാരാണ് കൊല്ലപ്പെട്ടത്.
അഞ്ചുപേരെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് പ്രതിയും അയാളുടെ കാമുകിയും ഇപ്പോള്‍ അബുദാബി ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. മസാജ് പാര്‍ലറിന്റെ മറവില്‍ വേശ്യാലയം നടത്തിയതിനും കുറ്റകൃത്യങ്ങള്‍ക്ക് സഹായം ചെയ്തതിനും ലഹരി പദാര്‍ത്ഥങ്ങള്‍ ദുരുപയോഗം ചെയ്തതിനും മറ്റു എട്ടുപെര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് അല്‍-ഖലീജ് റിപ്പോര്‍ട്ട് ചെയ്തു.
“സംഭവം നടന്ന ദിവസം എന്റെ കാമുകിയുമായി ഞാൻ ഷോപ്പിംഗ് നടത്തിയിരുന്നു. കുറച്ച് പഴങ്ങളും കത്തിയും ഞാൻ വാങ്ങിയിരുന്നു”- എഷ്യക്കാരനായ പ്രതി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു.
അവളുടെ ജോലി സ്ഥലത്തേക്ക് പോയ ശേഷം പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനിടെയില്‍ ഒരു പുരുഷനും നാല് സ്ത്രീകളും അവിടേക്ക് വന്നു. തുടര്‍ന്ന് കാമുകി സ്ത്രീകളോടൊപ്പം മറ്റൊരു മുറിയിലേക്ക് പോയി.
“ഞാന്‍ ആ പുരുഷനോട് ചോദിച്ചു. ഞാന്‍ ഇവിടെയില്ലാത്തപ്പോള്‍ എന്റെ കാമുകിയുമായി നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ? അയാള്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. ഞാന്‍ വീണ്ടും ചോദിച്ചു. അയാള്‍ തലയാട്ടി. അവന്റെ മറുപടിയില്‍ രോഷാകുലനായ ഞാന്‍ വേഗം പോയി കത്തിയെടുത്ത് അവനെ കുത്തി”- പ്രതി പറഞ്ഞതായി അല്‍-ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം കണ്ട ആദ്യത്തെ സ്ത്രീ അവിടെ നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ കാമുകി അവരെ വലിച്ച് നിലത്തിട്ടു. കൊല്ലരുതേ എന്ന് അവര്‍ യാചിച്ചില്ലെങ്കിലും രോഷാകുലനായ അയാള്‍ അവരെ നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് സംഭവം അധികൃതരെ അറിയിക്കുന്നത് തടയാന്‍ മറ്റുള്ളവരേയും കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
Post Your Comments