തിരുവനന്തപുരം: കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവിടത്തെ ജില്ലാ ഭരണാധികാരികൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകി. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത്തവണ വേനൽ മഴ ശക്തമായിരുന്നു ഇതിന് പിന്നാലെയാണ് ഇടിയോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്
Also read ;തൃശൂർ പൂരം: വെടിക്കെട്ടിന് അനുമതി
Post Your Comments