ഹൈദരാബാദ്: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വിജയകരമായി വിക്ഷേപിച്ച ജിസാറ്റ് 6എയ്ക്കു തകരാര്‍ സംഭവിച്ചതായി സൂചന. ജിസാറ്റ് 6എയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിട്ടില്ല.
മാര്‍ച്ച് 30നാണ് അവസാനമായി ഐഎസ്ആര്‍ഒയില്‍ നിന്ന് ഉപഗ്രഹത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചത്. വിക്ഷേപണ ശേഷം ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്റ്റേഷന്‍ ആദ്യ ഭ്രമണപഥം ഉയര്‍ത്തിയതാണ് അവസാനമായി വന്ന അറിയിപ്പ്. ഉപഗ്രഹത്തിന്റെ പവര്‍സംവിധാനത്തിനു തകരാറുണ്ടായെന്നാണ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും തകരാര്‍ പരിഹരിക്കാന്‍ കഠിനാധ്വാനം നടത്തുകയാണ്.
മാര്‍ച്ച് 29നു വൈകിട്ട് 4.56ഓടെയാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് പറന്നുയര്‍ന്നത്. വിക്ഷേപിച്ച് 17 മിനുട്ടിനുള്ളില്‍ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തി. ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്റ് ഉപഗ്രഹമാണ് ജിസാറ്റ് 6എ. 2015ല്‍ വിക്ഷേപിച്ച ജി സാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് 6എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്.
Post Your Comments