Latest NewsNewsIndia

രണ്ടാനമ്മ എട്ടാം വയസ്സിൽ വിറ്റ പെൺകുട്ടി തിരികെയെത്തിയത് പതിനാറാം വയസ്സിൽ – അനുഭവിച്ച പീഡനങ്ങളിങ്ങനെ

ലക്‌നൗ: എട്ടാം വയസ്സില്‍ സ്വന്തം അച്ഛനും രണ്ടാനമ്മയും പെണ്‍വാണിഭ സംഘത്തിന് വിറ്റ പെൺകുട്ടി തിരിതിരികെയെത്തിയപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ.  പതിനാറാം വയസ്സില്‍ രക്ഷപ്പെടുന്നത് വരെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു ഈ കുട്ടി, ഇതിനിടയില്‍ നാലു തവണ പ്രസവിക്കുകയും ചെയ്തു . ബറേലിയിലെ സംബാളില്‍നിന്നുള്ള പെണ്‍കുട്ടിയാണ് കുരുന്നുപ്രായത്തില്‍ ഈ പീഡനങ്ങള്‍ക്കിരയായത്. 2010-ല്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പുരിലുള്ള ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ കുട്ടിയുടെ താഴെയുള്ള ആറും നാലും വയസ്സും പ്രായമായ രണ്ട് പെണ്‍കുട്ടികളെക്കൂടി രാജസ്ഥാനില്‍നിന്നെത്തിയവര്‍ക്ക് വിറ്റതായും പറയുന്നുണ്ട്.

എന്നാല്‍, അവരെക്കുറിച്ച്‌ വിവരമില്ല. ഭരത്പുരിലെ വീട്ടില്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ രക്ഷപ്പെട്ട് സംബാലിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയതോടെയാണ് നടുക്കുന്ന സംഭവങ്ങള്‍ ലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛന്‍, രണ്ടനമ്മ, അമ്മായി, വാങ്ങിയയാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം നാലു മക്കളുമായി നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ എത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുള്‍ നിവരുന്നത്.

2010 ലാണ് സംഭവങ്ങളുടെ തുടക്കം. ലോറി ഡ്രൈവറായിരുന്ന പിതാവ് അമ്മ മരിച്ചതോടെ രണ്ടാമത് വിവാഹം കഴിച്ചു. തൊട്ടു പിന്നാലെ തന്നെയും രണ്ടനുജത്തിമാരേയും രാജസ്ഥാനിലെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച്‌ 50 വയസ്സുള്ള ഒരാള്‍ക്ക് തന്നെ മൂന്ന് ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തി.പീഡനങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുകയും നാലു തവണ പ്രസവിക്കുകയും ചെയ്തു. ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. ആറും നാലും വയസ്സായിരുന്നു അനിയത്തിമാര്‍ക്ക് അവരെയും പിതാവ് വില്‍ക്കുകയായിരുന്നു.

രണ്ടാം വിവാഹം കഴിഞ്ഞതോടെ തങ്ങളെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു പിതാവിന്റെ നീക്കം. എന്നാൽ പെണ്‍മക്കളെ അനുയോജ്യരായ ആള്‍ക്കാര്‍ക്ക് വിവാഹം ചെയ്തു കൊടുത്തു എന്നായിരുന്നു പിതാവ് പറഞ്ഞിരുന്നത്.ബന്ധുവായ ജുനൈദ് ആര്‍ഷി എന്നയാളാണ് പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കുന്നത്. ജുനൈദ് വിവരം പൊലീസിനെ അറിയിച്ചു. ട്രക്ക് ഡ്രൈവറാണ് പെണ്‍കുട്ടിയുടെ അച്ഛന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button