KeralaLatest NewsNews

തൃശൂര്‍പ്പൂര എഴുന്നള്ളിപ്പില്‍ നിന്ന് ഈ രണ്ട് ആനകള്‍ പുറത്ത്; കാരണമിതാണ്

തൃശൂര്‍: പൂര എഴുന്നള്ളിപ്പില്‍ നിന്ന് രണ്ട് ആനകള്‍ പുറത്ത്. പൊതുവേ പൂരത്തിന് മുമ്പ് ആനകള്‍ക്ക് ശാരീരികക്ഷമതാ പരിശോധന നടത്താറുണ്ട്. അങ്ങനെ നടത്തിയ പരിശോധനയിലാണ് 2 ആനകള്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൂരം എഴുന്നള്ളിപ്പില്‍ നിന്ന് പുറത്താക്കിയത്. ഒരു ആനക്ക് കാഴ്ച ശക്തി കുറവാണെന്നും, മറ്റൊരാനക്ക് ചിപ്പ് റീഡ് ചെയ്യാന്‍ കഴിവില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് ആനകളേയും പൂരത്തില്‍ നിന്ന് ഒഴിവാക്കിയത്.

ഇന്‍ഷുറന്‍സില്ലാത്ത ആനകളെ പരിശോധനയില്‍ നിന്നൊഴിവാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വെറ്റിനറി വിഭാഗത്തിന്‍റേയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ചിപ്പ് റീഡര്‍ ഉപയോഗിച്ച് ആനയുടെ തിരിച്ചറിയല്‍ പരിശോധന നടന്നു. ആനക്ക് മദപ്പാട് ഉണ്ടോ, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടോ, അനുസരണ കേടുണ്ടോ തുടങ്ങിയവ ഘടകങ്ങളാണ് പരിശോധനയില്‍ പ്രധാനമായും പരിഗണിച്ചത്.

പ്രധാന പൂരങ്ങള്‍ക്കുളള 30 ആനകള്‍ ഉള്‍പ്പെടെ 90 ഓളം ആനകളെയാണ് പരിശോധിച്ചത്. തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവിനു വേണ്ടി പാറമേക്കാവ് പദ്മനാഭനും പൂരത്തില്‍ തിടമ്പേറ്റും. ഈ ആനകളുടെ പരിശോധന നേരത്തെ പൂര്‍ത്തീകരിച്ചു. പരിശോധന പൂര്‍ത്തീകരിച്ച ആനകള്‍ക്ക് ചങ്ങലക്ക് മേല്‍ ഫിറ്റ്നസ് ടാഗും ഉണ്ടാകും. എന്നാല്‍ പുറത്തായ ആനകളുടെ പേരുകള്‍ ലഭ്യമല്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button