തിരുവനന്തപുരം ; വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്. അധികാരത്തിന്‍റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുകയാണ്.
മനുഷ്യാവകാശ കമ്മീഷൻ അവരുടെ പണി തന്നെയാണ് ചെയ്തിരിക്കുന്നതെന്നും ആഭ്യന്തരവകുപ്പിന്‍റെ പിടിപ്പു കേടുകൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാവുന്നതെന്നും” ചെന്നിത്തല പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതിയെന്നുമാണ് മുഖ്യമന്ത്രി നേരത്തെ വിമര്‍ശിച്ചിരുന്നത്.
Also read ;ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രതികളെ ഭാര്യ തിരിച്ചറിഞ്ഞു
Post Your Comments