കാസര്‍കോട്: വധുവിനെ കിട്ടാതെ പുരനിറഞ്ഞ് നില്‍ക്കുന്ന പുരുഷന്മാരുടെ സംഗമം. സംഗമത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു കൂട്ടം വനിതകളും. നീലേശ്വരം മടിക്കൈയിലാണ് അപൂര്‍വ്വ സംഗമം സംഘടിപ്പിച്ചത്. മടിക്കൈ കുടുംബശ്രീയാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. മേക്കാട്ട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഗമത്തില്‍ വിവാഹ സ്വപ്നവുമായി എത്തിയത് നിരവധി പേരായിരുന്നു.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകള്‍ളേക്കാള്‍ പുരുഷന്മാരാണ് പുരനിറയുന്നത് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മടിക്കൈ കുടുബശ്രീ പുരനിറഞ്ഞ പുരുഷന്‍ എന്ന ആശയത്തില്‍ സംഗമം ഒരുക്കിയത്. ഭര്‍ത്തൃ സങ്കല്‍പങ്ങളിലേക്ക് ഉയര്‍ന്ന ജോലിയും, സൗന്ദര്യവും സുഖജീവിതവും പെണ്‍കുട്ടികള്‍ക്ക് വന്നതോടെയാണ് വിവാഹ കമ്പോളത്തില്‍ നിന്നും കൂലിപ്പണിക്കാരും, നിര്‍മ്മാണ തൊഴിലാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും മാറ്റി നിര്‍ത്തപ്പെട്ടത് എന്നാണ് സംഗമത്തിലെ വിലയിരുത്തല്‍.
എങ്ങനെ നല്ലൊരു ഭര്‍ത്താവാകാം ദാമ്പത്യ ജീവിതം സുഗമമാക്കാന്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പെണ്‍കുട്ടികളുടെ ദാമ്പത്യ ജീവതത്തെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് മടിക്കൈ പഞ്ചായത്തിലേയും സമീപ പ്രദേശത്തെയും അവിവാഹിതരായ പുരുഷന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് അപൂര്‍വ്വ ഒത്തുചേരല്‍ ഒരുക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരും സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും, പൊലീസ് ഉദ്യോഗസ്ഥരും സംഗമത്തില്‍ പങ്കെടുത്തു.
Post Your Comments