തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. മൂല്യ നിര്‍ണയം പൂര്‍ത്തിയായതിനാല്‍ എസ്.എസ്.എല്‍.സി ഫലം മെയ് രണ്ടിനക അറിയാനാകുമെന്നാണ് സൂചന. ടാബുലേഷന്‍ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ ഫലം ഉടന്‍ തന്നെ അറിയാന്‍ കഴിയും.
കലോത്സവത്തിന്റെയും മറ്റും ഗ്രേസ് മാര്‍ക്കുകള്‍ ചേര്‍ത്തു കഴിഞ്ഞു. ജൂനിയര്‍ റെഡ് ക്രോസിന്റെ ഗ്രേസ് മാര്‍ക്കുകൂടി ചേര്‍ക്കാന്‍ ബാക്കിയുണ്ട്. ഇതും കൂടി ചേര്‍ത്ത് ഏപ്രില്‍ 30ന് ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപനം. മെയ് ഒന്നിലെ അവധി കഴിഞ്ഞ് മെയ് രണ്ടിന് ഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് ഇതുവരെയുള്ള കണക്കുകൂട്ടലുകള്‍.
Post Your Comments