കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള്‍ കൊലപാതകം ആണെന്നാണ് പോലീസിന്റെ നിഗമനം. ഒരു കുടുംബത്തിലെ തന്നെ നാല് പേരാണ് ആറ് വര്‍ഷത്തിനിടെ മരിച്ചത്.
ഇന്നലെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് ശരീരഭാഗങ്ങള്‍ രാസപരിശോധനക്ക് നല്‍കിയിരുന്നു. കുഞ്ഞിക്കണ്ണന്റെയും, കമലയുടെയും മകളായ സൗമ്യ ഛര്‍ദിയെത്തുടര്‍ന്ന് ചികില്‍സയിലുമാണ്. ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ സൗമ്യയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ദുരൂഹ മരണങ്ങൾ തുടർക്കഥയായതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Post Your Comments