Latest NewsKeralaNews

മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും ‍വിഷം ചേര്‍ത്ത് നല്‍കി; കണ്ണൂരിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുമ്പോൾ

പിണറായി: സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കണ്ണൂരിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. നേരത്തെ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നും സൗമ്യ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഭക്ഷണത്തില്‍ എലി വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും ‍വിഷം ചേര്‍ത്ത് നല്‍കി.

Read Also: ശക്തമായ പൊടിക്കാറ്റ് ; ഈ ഗൾഫ് രാജ്യത്ത് ജാഗ്രത നിർദേശം

സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ അമിതമായ അളവില്‍ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു. ഇതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അതേസമയം 2012 ല്‍ മൂത്ത മകളുടെ മരണം സ്വാഭാവികമായിരുന്നെന്നാണ് സൗമ്യയുടെ വാദം. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ മഫ്ടിയില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. സൗമ്യയുമായി ബന്ധമുള്ള രണ്ട് യുവാക്കളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button