Latest NewsKeralaNews

നഴ്‌സുമാര്‍ സമരം പിന്‍വലിച്ചു: ധാരണകള്‍ ഇങ്ങനെ

സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ലോംഗ് മാര്‍ച്ച്‌ സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ പിന്മാറി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. എന്നാല്‍ കൂടുതല്‍ അലവന്‍സുകള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം തുടരുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്ബളം 20000 രൂപയാക്കി ഉയര്‍ത്തി ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു.

പിന്നാലെ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ നേരത്തെ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ നിന്നും വ്യത്യസ്ഥമായി അലവന്‍സുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ളതാണ് അന്തിമ വിജ്ഞാപനം. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്ബളം. 100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള ആശുപത്രികള്‍ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

200ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപയാണ് അടിസ്ഥാന ശമ്പളം. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച്‌ സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button