KeralaLatest NewsNewsIndia

ഗുരുവായൂർ പ്രസാദമൂട്ട്: ഭേദഗതി പിൻവലിച്ചു

തൃശൂർ: ഗുരുവായൂരിലെ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിൻവലിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവാണ് പിൻവലിച്ചത്. ഏതു വസ്‌ത്രം ധരിച്ചും പ്രസാദം ഊട്ടിൽ പങ്കെടുക്കാമെന്ന ഉത്തരവും പിൻവലിച്ചു.

ALSO READ:ഗുരുവായൂർ പ്രസാദ ഊട്ടിലെ മതേതരത്വം പിൻവലിക്കണമെന്ന് ക്ഷേത്രം തന്ത്രി

പ്രസാദ ഊട്ടില്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട് ദേവസ്വം മന്ത്രിയ്ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു നേരത്തെ പ്രസാദ ഊട്ട് നല്‍കിയിരുന്നത്. നിലവില്‍, ക്ഷേത്രത്തിനു പുറത്തുള്ള ഹാളിലേയ്ക്കു മാറ്റി. അതുകൊണ്ട് തന്നെ പ്രസാദ ഊട്ട് ആര്‍ക്കു വേണമെങ്കിലും കഴിക്കാമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. ഇങ്ങനെ, പ്രസാദ ഊട്ട് പുറത്തേയ്ക്കു മാറ്റിയത് ആചാരലംഘനമാണെന്ന് തന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button