മുംബൈ ; നദിയിൽ നിന്നും 11 മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഹാരാഷ്ട്ര-ഛത്തിസ്ഗഡ് അതിർത്തിയിലെ ഇന്ദ്രാവതി നദിയിൽനിന്നാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മാവോയിസ്റ്റുകളുടേതാണ് മൃതദേഹം എന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റവരാണ് ഇവരെന്നാണു സൂചന. ഇവരെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഛത്തീസ്ഗഡ് അതിർത്തിയിലുള്ള കാസനാസുർ വനത്തിൽ ഞായറാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഗഡ്ചിരോലി പോലീസിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കുള്ള സംഘമായ സി-60 കമാൻഡോകളാണു മാവോയിസ്റ്റുകളെ വധിച്ചത്. ശേഷം സുരക്ഷാ സേന നടത്തിയ മറ്റൊരു ആക്രമണത്തിൽ ആറു മാവോയിസ്റ്റുകൾ കൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹങ്ങൾ മാവോയിസ്റുകളുടേതാണെങ്കിൽ കൂടി കണക്കാക്കിയാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മരണസംഖ്യ 33 ആയി ഉയർന്നു.
Also read ;ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു : ലിഗയെ കുറിച്ച് ഡോക്ടറുടെ മൊഴി പുറത്ത്
Post Your Comments