കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനെത്തിയ സിപിഐ എം വനിതാ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം. അരാംബാഗ് ജില്ലാ പരിഷത്തിലേക്കുള്ള സി പി ഐ എം സ്ഥാനാര്‍ത്ഥിയായ രാഖി റോയിയെയാണ് തൃണമൂല്‍ ഗുണ്ടകൾ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read Also: ദീപക് മിശ്രയ്‌ക്കെതിരായ നടപടിയെ ന്യായീകരിച്ച് ഉപരാഷ്ട്രപതി
മുൻപ് തൃണമൂല്‍ അക്രമം കാരണം പത്രിക സമര്‍പ്പിക്കാന്‍ ഇടതുമുന്നണി ഉള്‍പ്പെടയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതിപക്ഷകക്ഷികളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പകല്‍ 11 മുതല്‍ മൂന്നുവരെ ഹൈക്കോടതി പത്രിക സമര്‍പ്പിക്കാന്‍ അധികസമയം അനുവദിക്കുകയായിരുന്നു.
Post Your Comments