അലിഗഡ്: കോണ്‍ഗ്രസിനെതിരെ വിവാദപരാമർശവുമായി മുന്‍ കേന്ദ്രമന്ത്രിയായ സല്‍മാന്‍ ഖുര്‍ഷിദ്. മുസ്ലീംകളുടെ രക്തത്തിന്റെ കറ കോണ്‍ഗ്രസിന്റെയും തന്റേയും കൈകളില്‍ പറ്റിയിട്ടുണ്ടെന്നും ആ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ ആ കളങ്കം തന്റെ കൈകളിലുമുണ്ടെന്നും ഖുര്‍ഷിദ് പറയുകയുണ്ടായി. ചരിത്രം തിരുത്താനാണ് പാര്‍ട്ടി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു ഖുർഷിദ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു : ലിഗയെ കുറിച്ച് ഡോക്ടറുടെ മൊഴി പുറത്ത്
ഹാഷിംപുര, മല്യാന, മീററ്റ്, മുസാഫര്‍നഗര്‍, ഭഗല്‍പുര്‍, മൊറാദാബാദ് തുടങ്ങിയ മുസ്ലീം വിരുദ്ധ കലാപങ്ങളും അലിഘട്ട്, ബാബ്‌റി മസ്ജിദ് പൊളിക്കല്‍ എന്നിവയും കോണ്‍ഗ്രസ് ഭരണകാലത്തല്ലേ നടന്നത്. ഈ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ കഴുകി കളയാനാകുമെന്ന് ഒരു വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയപ്പോഴാണ് ഖുര്‍ഷിദിന്റെ മറുപടി. അതേസമയം, കോണ്‍ഗ്രസ് അവരുടെ പാപങ്ങള്‍ക്ക് വില നല്‍കുന്ന സമയമാണിതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രതികരിക്കുകയുണ്ടായി.
Post Your Comments