പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കുഴിച്ചുമൂടി. ബിഹാറിലെ മുസഫപുർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം . കുട്ടിയുടെ വീടിനടുത്തെ പാടത്ത് കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കുട്ടി മാനഭംഗത്തിനിരയായതായി കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതാവുന്നത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. മൃതദേഹം മുസഫപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
Post Your Comments