Latest NewsKeralaNewsUncategorized

നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ജനവാസമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഉദ്യാനത്തിലെ യൂക്കാലിപ്റ്റസ്, ഗ്രാന്റ് പീസ് മരങ്ങള്‍ മുറിക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയത്. അതോടൊപ്പം നിവേദിത പി ഹരന്റെ ഉത്തരവ് മന്ത്രിസഭ റദ്ദാക്കുകയും ചെയ്തു.

അതേസമയം കുറിഞ്ഞി ഉദ്യാനത്തില്‍ നിന്നും പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ മന്ത്രിസഭ ഇളവ് നല്‍കി. സ്വകാര്യ വ്യക്തികള്‍ക്കും മരം മുറിയ്ക്കാനും അനുമതി നല്‍കി. മൂന്നാറിലെ നീലക്കുറിഞ്ഞി യൂക്കാലിപ്റ്റസ്, കാറ്റാടി എന്നിവയുടെ അനധികൃത കൃഷിക്കാണ് ഏലമലക്കാടുകളിലും കണ്ണന്‍ ദേവന്‍ മലനിരകളിലും ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത്.

വെള്ളം ഊറ്റുന്ന ഈ മരങ്ങള്‍ പരിസ്ഥിതിയെ ബാധിക്കുന്നു എന്ന് വസ്തുത പരിഗണിച്ചാണ് കയ്യേറ്റ ഭൂമിയിലെ മരം സര്‍ക്കാര്‍ മുറിച്ചുനീക്കന്‍ അനുമതി നല്‍കിയത്. കുറിഞ്ഞി ഉദ്യാനം, അനുബന്ധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇതു നടപ്പാക്കുക. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയിലും ഈ മരങ്ങളുണ്ടെങ്കില്‍, അവയും മുറിച്ചുമാറ്റുമെന്ന് മന്ത്രിസഭ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button