കൊച്ചി: വരാപ്പുഴ കസ്റ്റഡിയില്‍വെച്ച് ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജിന് യാത്രയയപ്പ് ഒരുക്കിയത് ഒരു പ്രമുഖ നക്ഷത്ര ഹോട്ടലില്‍. അതേസമയം രഹസ്യമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹാളില്‍ പ്രവേശനം അനുവദിച്ചില്ല.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഫ്ളോറ ഹോട്ടലിലാണ് തിങ്കളാഴ്ച രാത്രി യാത്രയയപ്പ് സംഘടിപ്പിച്ചത്. എറണാകുളം റൂറലിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിന് എത്തിയിരുന്നു. സംഭവം പുറത്തായതോടെ യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമന്റെ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സുനീറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ മുദ്രാവാക്യം മുഴക്കി തള്ളിക്കയറാന്‍ ശ്രമിച്ചു. ഹോട്ടലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments