Latest NewsNewsIndiaInternationalGulf

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ തീവയ്ച്ചു : പീന്നീട് യുവാവ് ചെയ്തത്!!

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ അഗ്നിയ്ക്കിരയാക്കി യുവാവിന്‍റെ പ്രതികാരം. ശരീരത്തില്‍ 90 ശതമാനം പൊള്ളളേറ്റ യുവതി മരണത്തിന് കീഴടങ്ങി. ഒരാഴ്ച്ചയോളം അത്യാസന്ന നിലയില്‍ ഐസിയുവില്‍ കഴിഞ്ഞ ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെപ്പറ്റി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തു വിട്ടത്.

പാക്കിസ്ഥാനിലെ പഞ്ചാബിലാണ് സംഭവം നടന്നത്. വീട്ടു ജോലി ചെയ്തിരുന്ന അസ്മ മാസിഹ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് റിസ്വാന്‍ ഗുജ്ജാര്‍ എന്ന മുസ്ലിം യുവാവ് വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതു നേരത്തെ നിരസിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിയോട് റിസ്വാന് വിരോധമുണ്ടായിരുന്നതായി കുട്ടിയുടെ അച്ഛന്‍ യാക്കൂബ് മെഹ്‌സിന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇങ്ങനൊരു കൃത്യത്തിന് അയാള്‍ മുതിരുമെന്ന് കരുതിയില്ല. പെണ്‍കുട്ടി ജോലി ചെയ്യുന്ന വീട്ടില്‍ അച്ഛനും സഹോദരനും ഉള്ളപ്പോള്‍ റിസ്വാന്‍ എത്തുകയും പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം തീവയ്ക്കുകയുമായിരുന്നു. തുണിയിലേക്ക് പടര്‍ന്ന തീ ആളിക്കത്തി. കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ പിതാവ് യാക്കൂബ് പാക്ക് ചീഫ് ജസ്റ്റീസിനു മുന്‍പാകെ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button