കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതനായ എസ്ഐ ദീപക്കിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ പുറത്തിറങ്ങിയാൽ അധികാരം ഉപയോഗിച്ച് പ്രതികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
also read:വരാപ്പുഴ കസ്റ്റഡി മരണം; ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു
എന്നാല്‍, ശ്രീജിത്തിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സംഭവ ദിവസം അവധിയിലായിരുന്നുവെന്നും ദീപക് പറഞ്ഞു. താന്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുൻപ് ശ്രീജിത്ത് വയറ് വേദനിക്കുന്നതായി പറഞ്ഞിരുന്നുവെന്നും ദീപക് അവകാശപ്പെടുന്നു. ദീപക്കിന്റെ ജാമ്യപേക്ഷയില്‍ വിധി ഉടൻ ഉണ്ടാകും.
Post Your Comments