KeralaLatest NewsIndiaNews

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്ഐയ്ക്ക് ജാമ്യം നല്‍കരുതെന്ന്​ പ്രൊസിക്യുഷന്‍

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതനായ എസ്ഐ ദീപക്കിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ പുറത്തിറങ്ങിയാൽ അധികാരം ഉപയോഗിച്ച് പ്രതികളെ സ്വാധീനിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

also read:വരാപ്പുഴ കസ്റ്റഡി മരണം; ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു

എന്നാല്‍, ശ്രീജിത്തിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സംഭവ ദിവസം അവധിയിലായിരുന്നുവെന്നും ദീപക്​ പറഞ്ഞു. താന്‍ ​സ്​റ്റേഷനില്‍ എത്തുന്നതിന് മുൻപ് ശ്രീജിത്ത് വയറ് വേദനിക്കുന്നതായി പറഞ്ഞിരുന്നുവെന്നും ദീപക്​ അവകാശപ്പെടുന്നു. ദീപക്കിന്റെ ജാമ്യപേക്ഷയില്‍ വിധി ഉടൻ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button