ലിഗയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ? ലിഗയുടെ ശരീരത്തിലോ, ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന സംശയമുണ്ടെന്നും പൊലീസ്. മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടോതാണോ എന്ന് സ്ഥിരീകരിക്കുന്ന ഡി എന്‍ എ ഫലം ഇന്ന് ലഭിക്കും അതേസമയം സര്‍ക്കാര്‍ ലിഗയുടെ കുടുംബത്തിന് അഞ്ച് ലക്ഷംരൂപ നല്‍കന്‍ തീരുമാനിച്ചു .
മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടും ആന്തരിക അവയവങ്ങളുടെ ഭാഗങ്ങളുടെ പരിശോധനാഫലവും ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തെ പനത്തുറയില്‍ കണ്ടെത്തിയ മൃതദേഹം ലീഗയുടേതാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസെങ്കിലും ഇന്ന് ലഭിക്കുന്ന ഡി എന്‍ എ പരിശോധനാനയിലൂടെ മാത്രമെ അന്തിമ തീരുമാനത്തിലെത്തു.
അന്വേഷണ ഉദ്യോഗസ്ഥനായി ഐ ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയെന്നും മൃതദേഹം ലിഗയുടേതാകാം എന്ന നിഗമനത്തില്‍ അന്വേഷണം നടത്തുന്ന പൊലീസ് കോലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഡി ജി പി പറഞ്ഞു. നിര്‍ദ്ദേശ പ്രകാരം ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും. ലിഗയുടെ സഹോദരി ഇല്‍സിക്ക് തുക കൈമാറുമെന്നും അദ്ധേഹം അറിയിച്ചു.
Post Your Comments