KeralaLatest NewsNews

എസ്.പി. എ.വി ജോര്‍ജിന്റെ സ്ഥലം മാറ്റത്തിനെതിരെ മന്യഷ്യാവകാശ കമ്മീഷൻ

കൊച്ചി: എറണാകുളം റൂറൽ എസ്.പിയായിരുന്ന എ.വി.ജോർജിനെ സ്ഥലം മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജോർജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെയാണ് കമ്മീഷൻ ആക്ടിം​ഗ് ചെയർമാൻ പി.മോഹൻദാസ് വിമർശിച്ചത്. ആരോപണവിധേയനായ ഒരു വ്യക്തിയെ ട്രെയിനിം​ഗ് സ്ഥാപനത്തിന്റെ ചുമതലക്കാരനാക്കുന്നത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കമ്മീഷന് തൃപ്തിയില്ല. പൊലീസിനെതിരെ പോലീസ് തന്നെ നടത്തുന്ന അന്വേഷണം സത്യസന്ധമാവില്ല മറ്റൊരു അന്വേഷണ ഏജൻസി അന്വേഷണം നടത്തണം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിയുടെ കീഴിലുണ്ടായിരുന്ന ടൈഗര്‍ ഫോഴ്‌സ് സംശയത്തിന്റെ നിഴലിലാണ്. അതിനാലാണ് എവി ജോര്‍ജിനെ സ്ഥലം മാറ്റിയത്.

ഇതു തെറ്റായ നടപടിയാണെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്. സിബിഐയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സിയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത്. പറവൂര്‍ സിഐയെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാക്കാനാവില്ലെന്നും മോഹനദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button