തൃപ്പൂണിത്തുറ: കൊച്ചിയില്‍ പ്ലസ്വണ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചത് ഭക്ഷണം വഴിയുണ്ടായ അലര്‍ജി കാരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാല യാത്രയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചത്. എറണാകുളത്ത് ഹോട്ടലില്‍നിന്ന് അനാമിക ചെമ്മീന്‍ ബിരിയാണി കഴിച്ചിരുന്നു. ചെമ്മീന്‍ അലര്‍ജിയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സകൂളിന് പിറകില്‍ഭൂമികയില്‍ ഡോ. അനില്‍ വര്‍മയുടെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക.
സദാശിവന്റെ കൈയൊപ്പ എന്ന മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സമയത്താണ് അപകടം. മൂന്ന് തമിഴ് സിനിമയിലേക്ക് ഓഡിഷനും വിളിച്ചിരുന്നു. അഭിനയ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ഭരതനാട്യം നര്‍ത്തകികൂടിയായ അനാമിക യാത്രയായത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിച്ചു. ഒന്‍പതുമാസത്തിനുശേഷമാണ് പിതാവ് അനില്‍ വര്‍മ ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയത്. കുടുംബമൊന്നാകെ ദിവസങ്ങളായി അവധിക്കാല യാത്രയിലായിരുന്നു.
ഇതിന്റെ ഭാഗമായി എറണാകുളത്ത് ലോഡ്ജിലായിരുന്നു താമസം. തൃപ്പൂണിത്തുറ ചിന്മയായിലെ പ്ലാസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അനാമിക. ചെന്നൈയില്‍ ആയുര്‍വേദ ഡോക്ടറാണ് അച്ഛന് അനില്‍ വര്‍മ. ഉഷാദേവിയാണ് അമ്മ. ഏതാനം മാസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ഭാര്യയേയും മകളെയും കൂട്ടി വിനോദ യാത്രക്കിറങ്ങിയതായിരുന്നു അനില്‍ വര്‍മ. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ഇവര്‍ യാത്ര പുറപ്പെട്ടത്. ആലപ്പുഴയും കുട്ടനാടും പോയതിനു ശേഷം കൊച്ചിയില്‍ തിരികെ എത്തി. അതിനു ശേഷം എറണാകുളത്തു എത്തുകയായിരുന്നു. ബ്രോഡ്വേയ്ക്കു സമീപത്തുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു അന്ന് അവിടെ താമസിച്ചു.
അതിനിടയില്‍ അവിടുത്തെ സ്ഥലങ്ങള്‍ കാണാന്‍ പോയിരുന്നു.ഉച്ചയ്ക്കു കഴിച്ച ഭക്ഷണമാകാം മകളുടെ ജീവന് എടുത്തത് എന്ന പിതാവ് പറയുന്നു. ഉച്ചയ്ക്ക് അനാമിക പ്രോണ്‍സ് ബിരിയാണിയോടൊപ്പം നാരങ്ങവെള്ളം കുടിച്ചിരുന്നു. തുടര്‍ന്ന ദേഹാസ്വസ്ഥ്യം ഉണ്ടായ കുട്ടിയെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലുംഅതിനു മുൻപേ മരിച്ചിരുന്നു. ചില ഭക്ഷണങ്ങളോട് അനാമികയ്ക്ക് അലര്‍ജിയുള്ളതാണ് എന്നു പിതാവ് പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. അലര്‍ജി ഉള്ളതിനാല്‍ അനാമിക ഇന്‍ഹേലര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശരീരിക ബുദ്ധിമുട്ട് ഉണ്ടായസമയം അനാമിക ഇന്‍ഹേലര്‍ എടുത്തിരുന്നില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തു.
Post Your Comments