Latest NewsNewsIndiaSports

ഭാവി വരന്‍ ക്ഷമിക്കണം, തന്റെ ആദ്യ കാമുകന്‍ എന്നും ധോണിയാണ്, വൈറലായി യുവതിയുടെ പ്രണയം

പൂനെ: ലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എംഎസ് ധോണി. നീണ്ട മുടിയുമായി എത്തിയ നിരവധി യുവതികളുടെ മനമാണ് ധോണി കവര്‍ന്നത്. ഇന്ന് മുടിപോയി, വിവാഹിതനായി, കുഞ്ഞായി എങ്കിലും താരത്തോട് ഇപ്പോഴും പലര്‍ക്കും ആരാധനയാണ്. വെറും ആരാധനയല്ല കടുത്ത പ്രണയമാണ്.

ഇത്തരത്തില്‍ ഒരു യുവതി തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. പൂനെയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഇത്. മത്സരത്തിനിടെ ഗാലറിയില്‍ ഇരുന്ന് ലൈവായി തന്നെയായിരുന്നു ഈ പ്രണയാഭ്യര്‍ത്ഥന. പൂനെയില്‍ മഹരാഷ്ട്ര ക്രിക്കറ്റ് അസ്സോസ്സിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഗാലറിയില്‍ പ്ലാക്കാര്‍ഡ് ഉയര്‍ത്തി നിന്ന പെണ്‍കുട്ടി ക്യാമറകളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

‘ഭാവി വരന്‍ എന്നോട് ക്ഷമിക്കുക, എല്ലായ്പ്പോഴും എന്റെ ആദ്യ കാമുകന്‍ ധോണിയായിരിക്കും, ഐ ലവ് യൂ മഹി’ എന്നായിരുന്നു കുറിപ്പ്. ഇവരുടെ ചിത്രം ഐസിസി ഒഫിഷ്യല്‍ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button