പാലക്കാട്: പാലക്കാട് പട്ടാമ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം . നെല്ലായ സ്വദേശി സുഹറ, മകന് അജ്മല്‍, പാലൂര് സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
നെല്ലായ് സ്വദേശി സുഹറ, മകന് അജ്മല്‍, പാലൂര് സ്വദേശിയും അജ്മലിന്റെ സുഹൃത്തുമായ സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ സ്വിഫ്റ്റ് കാറിടിച്ചായിരുന്നു അപകടം. പാലക്കാട് പട്ടാമ്ബിയിലാണ് സംഭവം.
പാലൂര് സ്വദേശികളായ ജസീറ, ജസീറയുടെ സുഹൃത്ത് റജീന, റജീനയുടെ മകന് മുഹമ്മദ് റഹ്നാസ് എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
Post Your Comments