കൊച്ചി : പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ഇവർ തന്നെയെന്ന് ഉറപ്പിക്കാനാണ് പരേഡ് നടത്തുന്നത്. മാത്രമല്ല പരേഡിൽ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെയും അയൽവാസികളെയും പരേഡിൽ ഉൾപ്പെടുത്തും. പ്രതികളായ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥർക്കും തിരിച്ചറിയൽ പരേഡ് നടത്തും എന്നാൽ വരാപ്പുഴ എസ്ഐയ്ക്ക് തിരിച്ചറിയൽ പരേഡ് നടത്തില്ല .
സംഭവവുമായി ബന്ധപ്പെട്ട് എ എസ് ഐയെ ചോദ്യം ചെയ്തുവരികയാണ്. വരാപ്പുഴ സ്റ്റേഷനിലെ പോലീസുകാരെയും ചോദ്യം ചെയ്യും. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ .
Post Your Comments