കൊച്ചി: മുന്‍ സീരിയല്‍ നടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എറണാകുളം പോണേക്കര മീഞ്ചിറ റോഡിലെ വാടക വീട്ടില്‍ കഴിയുന്ന മീരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തിയ ശേഷം നൗഫല്‍ എന്ന യുവാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുമ്പാണ് ഇവര്‍ വാടക വീടെടുത്ത് താമസം ആരംഭിക്കുന്നത്. ഇവര്‍ക്കൊപ്പം നടിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന് ദിവസങ്ങള്‍ മുമ്പ് മീര കുട്ടിയ തന്റെ വീട്ടിലാക്കിയിരുന്നു.
സീരിയലില്‍ അഭിനയിക്കാന്‍ എറണാകുളത്ത് താമസം തുടങ്ങിയ മീര ഇതിനിടെയാണു നൗഫലുമായി അടുപ്പത്തിലായത്. പിന്നീട് വിവാഹം കഴിക്കാതെ ഒരുമിച്ചായിരുന്നു ഇരുവരുടെയും താമസം.
also read: യുവ സീരിയല്‍ നടി വാടക ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍
ദിവസങ്ങള്‍ക്ക് മുമ്പ് നൗഫല്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ മറ്റൊരു യുവാവ് വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ടു. ഇതില്‍ പ്രകോപിതനായ നൗഫല്‍ നടിയെ കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു യുവാവിനെ മീരയ്ക്കൊപ്പം കണ്ടെന്നും താന്‍ മരിക്കാന്‍ പോകുന്നുവെന്നും നൗഫല്‍ ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് ബന്ധു വിവരം അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മീരയുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നു. വയറ്റിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ഇരു കൈകളിലെയും ഞരമ്ബുകള്‍ മുറിച്ചശേഷമാണു നൗഫല്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments