കുങ്കുമപ്പൂവ് കഴിക്കുന്ന ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക

ഗര്‍ഭ കാലത്ത് ഒട്ടുമിക്ക ഗര്‍ഭിണികളും കഴിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. അത് കഴിക്കുന്നത് പ്രധാനമായും കുഞ്ഞിന്‍റെ നിറം ലക്ഷ്യമിട്ടുകൊണ്ടാണ്. യഥാര്‍ത്ഥില്‍ കുഞ്ഞുങ്ങളുടെ നിറം മെച്ചപ്പെടുത്തുന്നില്ലെങ്കിലും കുങ്കുമപ്പൂ മറ്റ് നിരവധി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. കുങ്കുമപ്പൂ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്.

തയാമിന്റെയും റിബോഫവിന്റെയും സാന്നിദ്ധ്യം ഇതിനെ മികച്ച ഔഷധഗുണമുള്ളതാക്കി തീര്‍ക്കുന്നു. ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കുന്നത് കാഴ്ച ശക്തി മെച്ചപ്പെടുത്താനും തിമിരം ഉള്ളവരുടെ കാഴ്ചയ്ക്കും സഹായിക്കും. ദഹനം ശരീരത്തിന്റെ എല്ലാ ഭാഗത്തും സമാനമായി രക്തം എത്തിച്ച് ഗര്‍ഭിണികളുടെ ദഹനവും വിശപ്പും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

കൂടാതെ വയറ്റിലുണ്ടാകുന്ന അസിഡിറ്റി ഭേദമാക്കാന്‍ ഇവ സഹായിക്കും. രക്തത്തെ ശുദ്ധീകരിക്കുന്ന ഇവ വൃക്ക, കരള്‍, മൂത്രാശയം എന്നിവയ്ക്കുണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായിക്കും.
ഗര്‍ഭിണികളിലെ പാല്‍ ഉത്പാദനം ഉയര്‍ത്താനും വയറ് വേദനയ്ക്ക് ആശ്വാസം ലഭിക്കാനും ഇവ മികച്ചതാണ്. ഞരമ്പ് വലിച്ചിലിനെ പ്രതിരോധിക്കാനുള്ള ഇവയുടെ ശേഷി വയറ് വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കും.

കുഞ്ഞിന്റെ അനക്കം അഞ്ച് മാസങ്ങള്‍ക്ക് ശേഷമെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ചലനം അമ്മയ്ക്ക് തിരിച്ചറിയാന്‍ കഴിയു അഞ്ച് മാസത്തിന് ശേഷം പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കഴിക്കുന്നത് കുഞ്ഞിന്റെ അനക്കം എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കും. എന്നാല്‍, കുങ്കുമപ്പൂ ശരീരത്തിന്റെ ചൂട് ഉയരാന്‍ കാരണമാകും. വിവിധ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഗര്‍ഭിണികള്‍ അമിതമായി കുങ്കുമപ്പൂ കഴിക്കരുതെന്ന് പറയാറുണ്ട്.

 

Share
Leave a Comment