കോലാലംപൂര്‍ : വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷമായി ഡോക്ടര്‍ പീഡിപ്പിക്കുന്നുണ്ടെന്ന് ദേശീയ വനിതാ കായിക താരം. വടക്കന്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശിയായ ഡോക്ടര്‍ക്കെതിരെയാണ് താരം പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഡോക്ടര്‍ ഒളിവിലാണ്.
2016 ഡിസംബറില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഡോക്ടറുമായി പരിചയത്തിലായതെന്ന് കായിക താരം പറയുന്നു. പിന്നീട് കോലാലംപൂരില്‍ തമ്മില്‍ കണ്ടു. ഇദ്ദേഹം വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിനു ശേഷം രണ്ടു തവണയായി ഗോവയിലും ബംഗുളൂരുവിലും വച്ച് തന്നെ ലൈംഗീകമായി പീഡിപ്പിച്ചതായും ഇവരുടെ പരാതിയില്‍ പറയുന്നു.
പിന്നീട് , വിവാഹ വാഗ്ദാനത്തില്‍ നിന്നു ഡോക്ടര്‍ പിന്മാറുകയും പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും താരം പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments